മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍റെ കൈയേറ്റം തിരിച്ചുപിടിച്ചു

ഇടുക്കി: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍റെ കൈയേറ്റം റവന്യുവകുപ്പ് തിരിച്ചുപിടിച്ചു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.

ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടി ഏഴു ദിവസത്തിനകം ഒഴിയാൻ സബ് കലക്ടർ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

അതേസമയം, നോട്ടിസ് നൽകാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ്. രാജേന്ദ്രന്‍ പ്രതികരിച്ചു. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ലെന്നും സംഭവം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - S. Rajendran's encroachment recaptured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.