തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രേണു രാജിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശങ്ങളെ തള്ളി എൽ.ഡി. എഫ് കൺവീനർ എ. വിജയരാഘവൻ.
എം.എൽ.എയുടെ ഭാഗത്തു നിന്ന് മാന്യമായ പെരുമാറ്റ രീതിയിൽ ദൗർബല്യമുണ്ടായെന്നും സ്ത് രീകൾക്കെതിരായ ഇത്തരം പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ സബ് കലക്ടർക്കെതിരെ നടത്തിയത് ഒറ്റപ്പെട്ട സംഭവമാണ്. അത്തരം കാര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്. പല പാർട്ടികളും മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ചില പാർട്ടികൾ അറിയിച്ചിട്ടുണ്ട്. വിജയ സാധ്യത പരിഗണിച്ച് സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കുമെന്നും എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.