തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തർക്കഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ മാർഗങ്ങൾ തേടും. യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പ് 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. ഉടമസ്ഥത തർക്കം നിലനിൽക്കുന്നതിനാൽ കലക്ടർക്ക് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിെവച്ചശേഷം ഭൂമി ഏറ്റെടുക്കാം. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഇക്കാര്യത്തിൽ സമയബന്ധിതമായ നടപടികൾ സ്വീകരിക്കാനാനാണ് ആവശ്യെപ്പട്ടിട്ടുള്ളത്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായ തീരുമാനമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്.
2263 ഏക്കർ ഭൂമിയാണ് ചെറുവള്ളിയിേലത്. ഇവിടെ വിമാനത്താവളം സ്ഥാപിക്കാൻ 2017ലാണ് സർക്കാർ തീരുമാനമെടുത്ത്. റവന്യൂ വകുപ്പ് ഗതാഗത വകുപ്പിന് ഫയലുകൾ കൈമാറിയെങ്കിലും ഹൈകോടതിയിൽ കേസ് നിലനിന്നതിനാൽ നടപടികൾ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.