പത്തനംതിട്ട: ആറന്മുളയിൽ നിലം നികത്തി വിമാനത്താവളം നിർമിക്കുന്നതിെനതിരെ നടത്തിയ വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾെക്കാടുവിൽ പുതിയ വിമാനത്താവളത്തിനായി തെരഞ്ഞെടുത്തത് തർക്കഭൂമി. ഗോസ്പൽ ഫോർ ഏഷ്യയെന്ന ട്രസ്റ്റിെൻറ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാത്താവളം സ്ഥാപിക്കാനാണ് സർക്കാർ അനുമതിനൽകിയത്. ട്രസ്റ്റിെൻറ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് നിയമതർക്കം. അതേസമയം, ഇപ്പോഴത്തെ കൈവശക്കാരുമായി വിമാനത്താവളം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് പറയുന്നു. മന്ത്രിയായിരിക്കെ ഇ.പി. ജയരാജൻ ഇതുസംബന്ധിച്ച് സൂചന നൽകിയിരുെന്നങ്കിലും വിശദ ചർച്ചയിലേക്ക് പോയില്ലെന്നാണ് അറിയുന്നത്.
കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ കമ്പനിയുടെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം 2015 േമയ് 25ന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ നോട്ടീസ് നൽകിയിരുന്നു . 2005 ആഗസ്റ്റ് രണ്ടിനാണ് ഗോസ്പൽ ഫോർ ഏഷ്യ എസ്റ്റേറ്റ് വിലയ്ക്കുവാങ്ങിയത്. എരുമേലി സബ് രജിസ്ട്രാർ ഒാഫിസിലെ രണ്ട് ആധാരങ്ങൾ പ്രകാരം 2113.5 ഏക്കർ, 149.28 ഏക്കർ എന്നിങ്ങനെയാണ് ഹാരിസൺ മലയാളം കമ്പനിയിൽനിന്ന് വാങ്ങിയത്. ഹാരിസൺ ഭൂമി ഏറ്റെടുക്കുന്നതിെനതിരെയും രാജമാണിക്യം കമ്മിറ്റിയുടെ അധികാരവും ചോദ്യംചെയ്തുള്ള ഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിൽ. ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനക്കുവിട്ടത്. എന്നാൽ, ബെഞ്ച് ഇനിയും രൂപവത്കരിച്ചില്ല.
സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണ്. ഇതേസമയം, ചേനപ്പാടി ദേവസ്വത്തിെൻറ കൈവശത്തിലായിരുന്ന ഭൂമി 1869ൽ മട്ടക്കാട്ടു കുടുംബത്തിന് ലഭിെച്ചന്നും പിന്നീടാണ് ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ വാങ്ങിയതെന്നും പറയുന്നു. ഭൂമിയിൽ 100 ഏക്കറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും അവകാശം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.