ശബരിമല മകരവിളക്ക് : ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തിരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽമന്ത്രിമാരായ കെ രാജൻ, , വീണാ ജോർജ്,റോഷി അഗസ്റ്റിൻ, ആന്റണി രാജു , തോമസ് ചാഴികാടൻ എംപി, എം എൽഎമാരായ കെ യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ തുടങ്ങിയവർ പങ്കെടുത്തു.

ദർശനത്തിനുള്ള ബുക്കിങ്ങ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കുക. മുൻ കാലങ്ങളിലെക്കാൾ മെച്ചപ്പെട്ട നിലയിൽ മഹോൽസവം നടത്താൻ എല്ലാ വകുപ്പുകളും കൂട്ടായി ശ്രമിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ ബിജു, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

News Summary - Sabarimala Makaravilak: Decision to complete the preparations on time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.