പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പ ന തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്. രണ്ടു ദിവസത്തേക്കാണ് പഞ്ചായത്തിലെ മുഴുവൻ മത്സ്യ മാംസാദികളുടെ വിൽപനയും തടഞ്ഞരിക്കുന്നത്. വടശേരിക്കരയിൽ മാത്രം ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്.
ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുഭവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യ വ്യാപാരം നടത്തുന്ന കടകൾ എന്നിവയുടെ പ്രവർത്തനം 13, 14 തീയതികളിൽ നിർത്തിവക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഘോഷയാത്ര നിരവധി പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ മറ്റ് പഞ്ചായത്തുകളിൽ എവിടെയുമില്ലാത്ത നിരോധനം വടശേരിക്കരയിൽ ഏർപ്പെടുത്തിയതാണ് വിവാദമായത്. ഉത്തരവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്ത് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തി വരുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ സെക്രട്ടറി ഉത്തരവിറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നാണ് ഭരണസമിതിയുടെ പ്രതികരണം. യു.ഡി.എഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.