ശബരിമല സ്​ത്രീ പ്രവേശനം ബലമായി തടയുമെന്ന്​ ഹിന്ദു മഹാസഭ

തൃശൂർ: ശബരിമല ക്ഷേത്രത്തിൽ പത്തിനും അമ്പതിനുമിടക്ക്​ പ്രായമുള്ള സ്​ത്രീകളെ പ്രവേശിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ബലം പ്രയോഗിച്ച്​ തടയുമെന്ന്​ അഖില ഭാരതീയ ഹിന്ദു മഹാസഭ. ഇതു സംബന്ധിച്ച്​ സുപ്രീം കോടതിയിലുള്ള റിട്ട്​ പെറ്റീഷനെ സംസ്​ഥാന സർക്കാർ പിന്തുണക്കരുത്​. ഹരജിക്കാരും അനുകൂലികളും ഹിന്ദു വിരുദ്ധരാണ്​. ആചാരങ്ങൾ മാറ്റാൻ അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങൾ എന്തു വില​ കൊടുത്തും തടയുമെന്നും ദേശീയ പ്രസിഡൻറ്​ ചന്ദ്രപ്രകാശ്​ കൗശികും ജനറൽ സെക്രട്ടറി മുന്നാകുമാർ ശർമയും പറഞ്ഞു.

ബംഗാളികളുടെ മറവിൽ ബംഗ്ലാദേശിൽനിന്നുള്ള ക്രിമിനലുകൾ കേരളത്തിൽ കുടിയേറിയിട്ടുണ്ട്​. ഇവ​െ​ര നാടുകടത്തണം. ‘മീശ’ നോവലിലൂടെ സ്​ത്രീ സമൂഹത്തെ അപമാനിച്ച എഴുത്തുകാരനും പുസ്​തകം പ്രസിദ്ധീകരിച്ച സ്​ഥാപനത്തിനുമെതിരെ നടപടിയെടുക്കണം. ആദ്യം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രത്തി​​​െൻറ പത്രാധിപർ ഹൈന്ദവ ജനതയോട്​ മാപ്പ്​ പറയണം. ഇതര മതസ്​ഥരുടെ ആരാധനാലയങ്ങളും സർക്കാറിന്‍റെ അധീനതയിൽ കൊണ്ടുവരാൻ തയാറാവുന്നില്ലെങ്കിൽ മതേതരത്വം പറയുന്ന കേരള സർക്കാർ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്​ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപിക്കണം.

കേരളത്തിൽ ലവ്​ ജിഹാദുണ്ടെന്നും അതിന്​ വശംവദരായവരെ നേരിൽ കണ്ട്​ ബോധവത്​കരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ലവ്​ ജിഹാദി​​​െൻറ പേരിൽ മതപരിവർത്തനം നടത്തുന്നവരുടെ മതത്തിൽനിന്ന്​ ഇരുപതിരട്ടി​ പേരെ ഹിന്ദു മതത്തിലേക്ക്​ കൊണ്ടുവരും. കേരളത്തിൽ ഗോഹത്യ നിരോധിക്കാൻ സംസ്​ഥാന സർക്കാർ തയാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

Tags:    
News Summary - Sabarimala Women Entry Hindu Mahasabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.