മണ്ഡലകാലം: നാല്​ സ്​പെഷലുകൾ പ്രഖ്യാപിച്ച്​ റെയിൽ​വേ

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച്​ തിരക്ക്​ പരിഹരിക്കുന്നതിന്​ റെയിൽവേ സ്​പെഷൽ ട്രെയിനുകൾ അനുവദിച്ചു. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ്​ -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ്​ എന്നീ റൂട്ടുകളിൽ നാല്​ ​ ശബരി സ്​പെഷൽ​ ട്രെയിനുകളാണ്​ ഓടുക.

ഞായറാഴ്ച വൈകീട്ട്​ 3.50നു​ പുറപ്പെടുന്ന നർസാപൂർ-കോട്ടയം സ്​പെഷൽ​ ട്രെയിൻ (07119 ) അടുത്ത ദിവസം വൈകീട്ട്​ 4.50നു​ കോട്ടയത്തെത്തും. 20നു​ വൈകീട്ട്​ ഏഴിന്​ പുറപ്പെടുന്ന കോട്ടയം-നർസാപൂർ സ്​പെഷൽ ​(07120) അടുത്ത ദിവസം രാത്രി ഒമ്പതിന്​ നർസാപൂരിലും. രണ്ട്​ എ.സി ഫസ്റ്റ്​ ക്ലാസ്​, രണ്ട്​ എ.സി ടു​ ടിയർ, രണ്ട്​ എ.സി ത്രീ ടിയർ, 12 സ്ലീപ്പർ, രണ്ട്​ ജനറൽ കോച്ചുകൾ എന്നിവയുള്ള ട്രെയിനിന്​ പാലക്കാട്​, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ.

സെക്കന്ദരാബാദിൽനിന്ന്​ ഞായറാഴ്ച ഉച്ചക്ക്​​ 2.40ന്​ പുറപ്പെടുന്ന സെക്കന്ദരാബാദ്​-കൊല്ലം സ്​പെഷൽ ട്രെയിൻ (07121) അടുത്ത ദിവസം രാത്രി 11.55നു​ ​കൊല്ലത്തെത്തും. 21നു​ പുലർച്ച 2.30നു കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന കൊല്ലം-സെക്കന്ദരാബാദ്​ (07122) സ്​പെഷൽ അടുത്ത ദിവസം രാവിലെ 10ന്​ സെക്കന്ദരാബാദിലെത്തും. ഒരു എ.സി ഫസ്റ്റ്ക്ലാസ്​, മൂന്ന്​ എ.സി ടു ടിയർ, രണ്ട്​ എ.സി ത്രീ ടിയർ, 11, സ്ലീപ്പർ, രണ്ട്​ ജനറൽ എന്നീ കോച്ചുകളുള്ള ട്രെയിനിന് ​ പാലക്കാട്​, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ.

നൽകേണ്ടത്​ 10 മുതൽ 30 ശതമാനം വരെ അധികനിരക്ക്​

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി റെയിൽവേ ​പ്രഖ്യാപിച്ച നാല്​ ട്രെയിനുകളിലും ഉത്സവ സ്പെഷൽ നിരക്ക്​. നിലവിലെ മെയിൽ-എക്സ്​​പ്രസ്​ ട്രെയിനുകളെ അപേക്ഷിച്ച് 10 മുതൽ 30 ശതമാനം വരെ ഉയർന്ന നിരക്കായിരിക്കും ഉത്സവ സ്​പെഷൽ ഫെയർ ട്രെയിനുകളിൽ. യാത്രാ ക്ലാസ് അനുസരിച്ച് നിരക്കും വർധിക്കും. സെക്കൻഡ്​​ ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റ്​ ക്ലാസുകളിൽ അടിസ്ഥാന നിരക്കിന്റെ 30 ശതമാനവും അധികമായി നൽകണം. ഫലത്തിൽ യാത്രക്കാരുടെ കൈപൊള്ളും വിധമാണ്​ സ്​പെഷൽ ​ട്രെയിനുകളിലെ ടിക്കറ്റ്​ ചാർജ്​.  

Tags:    
News Summary - Sabarimala: Railway announced four specials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.