‘ഞങ്ങൾക്കൊരു മോള് പിറന്നു... സന്തോഷം’; ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് സച്ചിൻദേവ്

തിരുവനന്തപുരം: ആദ്യത്തെ കൺമണി പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് സച്ചിൻദേവ് എം.എൽ.എ. ഇന്ന് രാവിലെയാണ് തിരുവനന്തപുരം മേയർ കൂടിയായ ഭാര്യ ആര്യ രാജേന്ദ്രൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു പ്രസവം. ‘ഞങ്ങൾക്കൊരു മോള് പിറന്നു... സന്തോഷം’ എന്ന കുറിപ്പോടെ സച്ചിൻദേവ് ഫേസ്ബുക്കിൽ കുഞ്ഞിന്റെ ചിത്രവും പങ്കുവെച്ചു.

Full View

2022ലാണ് ആര്യയും കോഴിക്കോട് ബാലുശ്ശേരി എം.എൽ.എയായ സച്ചിൻദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചത് മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. 

Tags:    
News Summary - Sachindev shared the picture of the first baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.