സീരിയലുകൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിങ് ഏര്‍പ്പെടുത്തും -സജി ചെറിയാന്‍

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകൾക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് സീരിയലുകൾ പ്രചരിപ്പിക്കുന്നതെന്ന് ഒരു ചാനലിനോട് സജി ചെറിയാൻ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നതിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുമ്പ് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകൾ ആ സ്ഥാനം ഏറ്റെടുത്തുവെന്നും സജി ചെറിയാൻ ആഞ്ഞടിച്ചു.

Tags:    
News Summary - TV Serials, Malayalam TV, Saji Cheriyan, സീരിയലുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.