'സിൽക്കി'ൽ ശമ്പളപരിഷ്​കരണം; ഉദ്യോഗസ്​ഥരുടെ കുടിശ്ശിക നിഷേധിച്ചു

തൃ​ശൂ​ർ: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ സ്​​റ്റീ​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ​സ്​ കേ​ര​ള ലി​മി​റ്റ​ഡി​ലെ (സി​ൽ​ക്) ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ കു​ടി​ശ്ശി​ക ധ​ന​വ​കു​പ്പ്​ നി​ഷേ​ധി​ച്ചു. ഏ​ഴു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന്​ ശേ​ഷം വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ​കു​ടി​ശ്ശി​ക​യു​ടെ കാ​ര്യം സൂ​ചി​പ്പി​ക്കാ​തെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

പ​രി​ഷ്​​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ വ​രു​ന്ന അ​ധി​ക ചെ​ല​വു​ക​ൾ സ്വ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ശ​മ്പ​ള​ത്തി​നാ​യി സ​ർ​ക്കാ​ർ ഗ്രാ​ൻ​ഡ്​ വ​ക​മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നും വ്യ​വ​സാ​യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രി​ഷ്​​ക​ര​ണം നീ​ണ്ട​തി​നാ​ൽ 2019 മു​ത​ൽ 1500 രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഈ ​തു​ക തി​രി​ച്ച​ട​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

'സി​ൽ​ക്കി'​ൽ ഇ​പ്പോ​ഴു​ള്ള എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ത​സ്​​തി​ക നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും വ്യ​വ​സാ​യ വ​കു​പ്പ്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ ​ത​സ്​​തി​ക ഇ​ല്ലാ​താ​ക്കി പു​തി​യ സ്​​റ്റാ​ഫ്​ പാ​റ്റേ​ൺ ത​യാ​റാ​ക്ക​ണം. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മി​ല്ലാ​തെ പു​തി​യ ത​സ്​​തി​ക​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ പാ​ടി​ല്ല.

പ്ര​മോ​ഷ​നോ ശ​മ്പ​ള​വ​ർ​ധ​ന​വോ സ​ർ​ക്കാ​റിെൻറ അ​റി​വോ​ടെ​യ​ല്ലാ​തെ പാ​ടി​ല്ല. ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2018ൽ ​ബോ​ർ​ഡ്​ അം​ഗീ​കാ​ര​ത്തോ​ടെ പോ​യ ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ ശി​പാ​ർ​ശ ആ​സൂ​ത്ര​ണ ബോ​ർ​ഡും സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗ​വും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്​​താ​ണ്​ അ​ന്തി​മ രൂ​പം ത​യാ​റാ​ക്കി​യ​ത്.

കു​ടി​ശ്ശി​ക കാ​ര്യ​ത്തി​ൽ ധ​ന​വ​കു​പ്പി​െൻറ ക​ടും​പി​ടി​ത്ത​മാ​ണ്​ തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Salary revision in 'Silk'; The arrears of the officers were denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.