തിരുവനന്തപുരം: ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ച് ആർ.സി.സി ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ പണിമുടക്കിയത്. സമരം അത്യാഹിത വിഭാഗം, ഒ.പി എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചില്ല.
2016ൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണം ഇതുവരെ നടന്നിട്ടില്ലെന്ന് ജീവനക്കാർ ആരോപിച്ചു. നിരവധി ചർച്ചകൾ നടന്നിട്ടും പരിഹാരമുണ്ടായില്ല. സമരത്തിന് നിർബന്ധിതമാവുന്ന സാഹചര്യം മുമ്പുണ്ടായപ്പോൾ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല.
പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച രണ്ടുതവണ ആരോഗ്യ സെക്രട്ടറി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സൂചന പണിമുടക്ക് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.