മാവേലിക്കര: ജമ്മു-കശ്മീരിലെ ഇന്ത്യൻ അതിർത്തിയിൽ പാക് സൈന്യത്തിെൻറ വെടിയേറ്റ് മരിച്ച ജവാൻ മാവേലിക്കര പുന്നമൂട് പോനകംതോപ്പിൽ ലാൻസ് നായിക് സാം എബ്രഹാമിെൻറ (35) മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പേതാടെ മാവേലിക്കരയിൽ എത്തിക്കും. ഞായറാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഭൗതികശരീരത്തെ മേജർ വി. രവികുമാറാണ് അനുഗമിക്കുന്നത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥർ സൈനിക ബഹുമതികളോടെ മൃതദേഹം ഏറ്റുവാങ്ങി മിലിട്ടറി ക്യാമ്പിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. അവിടെനിന്ന് കരസേനയുടെ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് തിങ്കളാഴ്ച രാവിലെ ജന്മസ്ഥലമായ മാവേലിക്കരയിൽ എത്തിക്കുന്നത്. മൃതദേഹം മാവേലിക്കര നഗരത്തിൽ എത്തിച്ചശേഷം അദ്ദേഹം വിദ്യാഭ്യാസം നടത്തിയ ബിഷപ് ഹോഡ്ജസ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കും. സ്കൂൾ വിദ്യാർഥികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ, വ്യാപാരി-വ്യവസായികൾ, സൈനിക-അർധ സൈനിക വിഭാഗങ്ങൾ, വിമുക്തഭടന്മാർ എന്നിവർ ധീരജവാന് ആദരാഞ്ജലി അർപ്പിക്കും.
രാവിലെ 11.30ന് സ്കൂളിൽനിന്ന് മൃതദേഹം വസതിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12.30ഒാടെ പുന്നമൂട് സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ദേവാലയത്തിലെത്തിക്കും. സംസ്കാര ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിലെത്തിക്കുന്ന മൃതദേഹത്തിൽ കരസേന അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ അർപ്പിക്കും. ഭൗതികശരീരം സംസ്കരിക്കുന്നതുവരെയുള്ള ക്രമീകരണങ്ങൾ നടത്തുന്നതിന് കലക്ടർ, ആർ.ഡി.ഒ, മാവേലിക്കര തഹസിൽദാർ എന്നിവർ മേൽനോട്ടം വഹിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.