നടന്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ പ്രത്യക്ഷപ്പെടുന്ന ട്രോളുകൾക്കെതിരെ നടി സാമന്ത. നെഗറ്റീവ് കമന്‍റുകൾ പറയുന്നത് തെറ്റല്ലെന്നും എന്നാൽ അവർ കുറേക്കൂടി മാന്യമായി തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ പഠിക്കണമെന്നുമാണ് സാമന്ത പറയുന്നത്.
'എല്ലെ' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നിരന്തരമായ ട്രോളിങ്ങിനെക്കുറിച്ച് സാമന്ത മനസ് തുറന്നത്.
''നിരുപാധികമായ സ്വീകാര്യത ഞാന്‍ ആവശ്യപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആളുകള്‍ സ്വാഭാവികമായും ഉണ്ടാകാം. അവരെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രതികരണം കുറേക്കൂടി മാന്യമായ ഭാഷയിൽ അവതരിപ്പിക്കാൻ അവർ ശ്രദ്ധിക്കണം'' സാമന്ത പറഞ്ഞു.
നാല് വര്‍ഷത്തെ ഒരുമിച്ചുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 2നാണ് സാമന്തയും നാഗ്ചൈതന്യയും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് നടി വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. വളരെ ധൈര്യപൂർവമാണ് സാമന്ത ഇതിനെയെല്ലാം നേരിട്ടത്.
സാമന്തയും നാഗ ചൈതന്യയും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. നിയമനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാഗചൈതന്യയുടെ കുടുംബം സാമന്തക്ക് 200 കോടി രൂപ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ൊരു പൈസ പോലും വേണ്ട എന്ന നിലപാടിലാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.