ഹജ്ജ് യാത്രക്കാരോടുള്ള അനീതിക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് ലോക്സഭയിൽ സമദാനി

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാൻ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യക്തമായ വിവേചനമാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു.

ഒരു കാരണവുംകൂടാതെ ഭാരിച്ച ഒരു തുകയാണ് അധികം നൽകാൻ അവർ നിർബന്ധിതരായിരിക്കുന്നത്. റീടെൻഡറിംഗ് നടത്തിയോ മറ്റു വിധേനയോ അതിന് അടിയന്തിരമായ പരിഹാരമുണ്ടാക്കണം. പ്രശ്നപരിഹാരത്തിനായി ഇടപെട്ട് ഹജ്ജ് തീർത്ഥാടകരെ സഹായിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു. ശൂന്യമേളയിൽ സമദാനിയുടെ ആവശ്യപ്രകാരം ഒരു മിനിറ്റ് കൊണ്ട് വിഷയമവതരിപ്പിക്കാൻ ചെയർ അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Samdani in the Lok Sabha demanded an urgent solution to the injustice towards Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.