അനിതയുടെയും സനലി​െൻറയും വിവാഹ ചടങ്ങ്

വീൽചെയറിലെ ​ജീവിതത്തി​ൽനിന്ന്​ ദാമ്പത്യത്തി​േലക്ക്​​ അനിതയെ കൈപിടിച്ചുയർത്തി സനൽ

ചേർത്തല: വീൽചെയറിലെ ​ജീവിതത്തി​ൽനിന്ന്​ ദാമ്പത്യത്തി​േലക്ക്​​ അനിതയെ കൈപിടിച്ചുയർത്തി സനൽ. കൂലിപ്പണിക്കാരനായ തുറവൂർ തിരുമല ഭാഗം ഇല്ലിക്കൽ വീട്ടിൽ എൻ. ഗോപി-കമലാക്ഷി ദമ്പതികളുടെ മകളാണ്​ അനിത. വർഷങ്ങൾക്കുമുമ്പ്​ പോളിയോ പ്രതിരോധ കുത്തി​െവപ്പിൽ പിഴവ് സംഭവിച്ചതോടെയാണ്​ ഇരുകാലും തളർന്നത്.​ പിന്നീടുള്ള പഠനവും ജീവിതവുമെല്ലാം വീൽചെയറിലായിരുന്നു.

വിവാഹപ്രായമെത്തിയതോടെ വീട്ടുകാർ പത്രപരസ്യം നൽകിയിരുന്നു. ഇത്​ കാണാനിടയായ ചേർത്തല കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ടി. പുരുഷോത്തമൻ-സരസ്വതി ദമ്പതികളുടെ മകൻ​ സനൽ അനിതയെ തേടിയെത്തുകയായിരുന്നു. തുറവൂർ തിരുമല മഹാദേവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ നിരവധി പേരാണ് മംഗളാശംസ നേരാനെത്തിയത്​.

Tags:    
News Summary - sanal married anitha in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.