പുനലൂർ: ആര്യങ്കാവ് കടമാൻപാറ തോട്ടത്തിൽ നിന്ന് വിണ്ടും വൻ ചന്ദനകൊള്ള. കഴിഞ്ഞ രാത്രിയിൽ നിരവധി ചന്ദനമരങ്ങൾ കൊള്ളയടിച്ചു. കുറഞ്ഞത് അഞ്ച് ചന്ദന മരം മോഷ്ടിച്ചെന്നാണ് അറിയുന്നത്. കഴിഞ്ഞയാഴ്ച ഇവിടെ നിന്നും ഒരു ചന്ദനവും നീരീക്ഷണ കാമറയും മോഷണം പോയിരുന്നു.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് വനപാലകരെ ഞെട്ടിച്ച് വീണ്ടും കൊള്ള നടന്നത്. സംഭവമറിഞ്ഞ് ഉന്നത വനംഅധികൃതർ ഉൾപ്പടെ കടമാൻപാറയിൽ എത്തിയിട്ടുണ്ട്. എന്നാൽ കൊള്ളയെ കുറിച്ചോ എത്ര ചന്ദനമരം പോയി എന്നതിനെ കുറിച്ചോ പ്രതികരിക്കാൻ ആര്യങ്കാവ് റേഞ്ച് ഓഫിസർ തയാറായില്ല.
സംസ്ഥാനത്തെ ഏക സ്വാഭാവിക ചന്ദനത്തോട്ടമാണ് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള കടമാൻപാറയിലേത്. ചന്ദനത്തോട്ടത്തിൻറ സംരക്ഷണത്തിനായി പ്രത്യേക ഫോറസ്റ്റ് സ്റ്റേഷനും മറ്റു സംവിധാനങ്ങളുമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ചന്ദനലോബികൾ ഇവിടെ നിന്നും ചന്ദനം കവരുന്നത് പതിവാണ്. തമിഴ്നാട് വനഭാഗത്ത് നിന്നാണ് തോക്ക് ഉൾപ്പടെ മാരാകായുധങ്ങളുമായി തോട്ടത്തിൽ എത്തുന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പല ഭാഗങ്ങളിലും സി.സി ടി.വി കാമറയും സ്ഥാപിച്ചിട്ടുണ്ട്.
ചന്ദനകൊള്ള അറിഞ്ഞ് തെന്മല ഡി.എഫ്.ഒ എ. ഷാനവാസ്, ഫ്ലയിങ് സ്ക്വാഡ് സംഘം തുടങ്ങിയവർ കടമാൻപാറയിൽ തിങ്കളാഴ്ച എത്തിയിരുന്നു. തുസുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വനപാലക സംഘം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.