കോതമംഗലം: സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് കോതമംഗലം എം.എ എൻജിന ീയറിങ് കോളജ് പുറത്തിറക്കിയ മാഗസിൻ പിൻവലിച്ചു. ‘ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലെ ചില ലേഖനങ്ങൾ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന വാദം ഉയർത്തിയായിരുന്നു പ്രതിഷേധം.
ഇതേതുടർന്നാണ് മാഗസിൻ പിൻവലിക്കുന്നതായി പ്രിൻസിപ്പൽ ഡോ. കെ. മാത്യു വാർത്തക്കുറിപ്പിൽ അറിയിച്ചത്. മാഗസിനിലെ ചില പരാമർശങ്ങൾ കോളജിെൻറ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും നിരക്കാത്തതിനാലാണ് പിൻവലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.