ശങ്കര്‍ റെഡ്ഡിക്കെതിരെ മൊഴി നല്‍കില്ലെന്ന് ബെഹ്റയും ഋഷിരാജ് സിങ്ങും

തിരുവനന്തപുരം: ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിനെതിരായ കേസില്‍ വിജിലന്‍സ് സംഘം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെയും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറയും മൊഴിയെടുക്കാന്‍ നടത്തിയ നീക്കം പാളി. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നുമില്ലാത്ത സാഹചര്യത്തില്‍ മൊഴിനല്‍കാനാകില്ളെന്ന് ഇരുവരും സി.എസ്. വിനോദിനെ അറിയിച്ചു.

ഈ സാഹചര്യത്തില്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്‍െറ മൊഴി രേഖപ്പെടുത്താനാണ് പുതിയനീക്കം. മൊഴിയെടുക്കാന്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ് സംഘം ചീഫ് സെക്രട്ടറിയുടെ ഓഫിസിനെ സമീപിച്ചു. എന്നാല്‍, അദ്ദേഹം സമയം അനുവദിച്ചില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 1985 ഐ.പി.എസ് ബാച്ച് ഡി.ജി.പിമാരായ ഡോ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ് എന്നിവരെ മാറ്റിനിര്‍ത്തി 86ബാച്ചുകാരനായ എ.ഡി.ജി.പി ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതാണ് കേസിനാധാരം. ഇതിനെതിരെ വിജിലന്‍സ് കോടതിയില്‍ സ്വകാര്യഅന്യായം ഫയല്‍ചെയ്യപ്പെട്ടു.

കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടത്തെി. ഇതിനെ ചോദ്യംചെയ്ത് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈകോടതിയെ സമീപിച്ചു. ഉന്നതതസ്തികകളിലെ നിയമനം സര്‍ക്കാറിന്‍െറ വിവേചനാധികാരമാണെന്നും അത് അഴിമതിനിരോധനനിയമത്തിന്‍െറ പരിധിയില്‍ വരില്ളെന്നും വിലയിരുത്തിയ കോടതി വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തഴയപ്പെട്ട ഡി.ജി.പിമാരുടെ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് ശ്രമിച്ചത്.

Tags:    
News Summary - sankar reddy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.