കോഴിക്കോട്: കേരളത്തിലെ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷിൻെറ വീ ട്ടിലേക്ക് കട്ടിലും കിടക്കയും അലമാരയുമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്. ശ്രീധന്യയുടെ കുടുംബത്തിൻെറ ദുരിതവു ം കഷ്ടപ്പാടും അറിഞ്ഞതോടെ സന്തോഷ് പണ്ഡിറ്റ് സഹായഹസ്തം നീട്ടുകയായിരുന്നു.
വയനാട് ജില്ലയിലെ പൊഴുതനയി ലെ വീട്ടില്‍ നേരിട്ടെത്തിയാണ് സന്തോഷ് പണ്ഡിറ്റ് സഹായം നല്‍കിയത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയതാണ് ശ്രീധന്യ സിവില്‍ സർവീസ് എന്ന കടമ്പ കടന്നത്. തൊഴിലുറപ്പ് ജോലി ചെയ്യുന്ന തങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചതെന്ന് മാതാപിതാക്കൾ പണ്ഡിറ്റിനോട് പറഞ്ഞു.
തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കണ്ടെത്തിയ ആദ്യത്തെയാളാണ് സന്തോഷ് പണ്ഡിറ്റെന്നും സഹായങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും ശ്രീധന്യയുടെ പിതാവ് പറഞ്ഞു. ശ്രീധന്യയും സന്തോഷ് പണ്ഡിറ്റിന് നന്ദി പറഞ്ഞു.
നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ സന്തോഷ് പണ്ഡിറ്റിൻെറ സഹായങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നേരത്തെയും പണ്ഡിറ്റ് വയനാട്ടിലും അട്ടപ്പാടിയിലും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.