കൊച്ചി: വാളയാറിൽ രണ്ട് ദലിത് െപൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല ്ലപ്പെട്ടിട്ടും ഒന്നും മിണ്ടാതെ ഇങ്ങനെയൊരു വനിത കമീഷനും ശിശുക്ഷേമ സമിതിയും എന്തി നാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. കേസിൽ നീതി നടപ്പാകുന്നതുവരെ സമരം നടത്തുമെന്നും അവർ പറഞ്ഞു. വാളയാറിലെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം കൊച്ചിയിൽ നടത്തുന്ന രാപ്പകൽ സമരത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
ഉന്നത രാഷ്ട്രീയ ബന്ധമുള്ളവർ തുടക്കംമുതൽ കേസിൽ ഇടപെട്ടിട്ടുണ്ട്. അത് പുറത്തുവരണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ തെളിവുകൾ നശിപ്പിക്കുന്നത് കൂടുകയാണ്. പുനരന്വേഷണത്തിന് ഇരകളുടെ മാതാപിതാക്കൾ കോടതിയിൽ പോകുന്നുണ്ടെങ്കിൽ എതിർക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണത്തലവൻ പറയേണ്ട വാക്കുകളാണോ ഇത്?. നീതിയെന്ന വാക്കിന് എന്തെങ്കിലും അർഥം കൽപിക്കുന്നുണ്ടെങ്കിൽ ഇടതുസർക്കാർ കുറ്റവാളികളെ തുറങ്കിലടക്കണം. ഡൽഹിയിലെ നിർഭയ സംഭവത്തിൽ ഫേസ്ബുക്കിൽ കിടിലൻ കമൻറുകളിട്ട സഖാക്കളാണിവർ. സ്വന്തം നാട്ടിൽ ദലിത് കുരുന്നുകൾ ദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ട് ഒരു പാർട്ടി പ്രവർത്തകൻപോലും പ്രതികരിച്ചില്ലെന്നത് അദ്ഭുതമാണെന്നും സാറാ ജോസഫ് പറഞ്ഞു.
കേസ് അട്ടിമറിച്ച ഡിവൈ.എസ്.പി സോജനടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി ക്രിമിനൽ കേസ് എടുക്കുകയും പുനരന്വേഷണം നടത്തുകയും ചെയ്യുന്നതുവരെ ശക്തമായ സമരം തുടരുമെന്നാണ് പ്രഖ്യാപനം. സേവ് അവർ സിസ്റ്റേഴ്സ് സമരം നയിച്ച കന്യാസ്ത്രീകൾ, ദലിത് സാമൂഹിക ചിന്തകൻ കെ.എം. സലിം കുമാർ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, പ്രഫ. കെ. അരവിന്ദാക്ഷൻ എന്നിവർ ചേർന്നാണ് സമരപ്രഖ്യാപനം നടത്തിയത്. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ സ്വാഗതം പറഞ്ഞു. ആർ.എൽ.വി രാധാകൃഷ്ണൻ, കെ.എം. ഷാജഹാൻ, ഹാഷിം ചേന്നാമ്പിള്ളി , കെ.കെ. പ്രീത, ലൈല റഷീദ, ബൽക്കീസ് ബാനു, അംബിക, എ.കെ. സജീവ്, ജോർജ് പുലിക്കുത്തിയേൽ, എം.കെ. ദാസൻ, ഐ.ആർ. സദാനന്ദൻ, കെ.ടി. രതീഷ് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് അഞ്ചിന് ഹൈകോടതി ജങ്ഷൻ വരെ പ്രകടനം നടത്തി. തെരുവുനാടകങ്ങളും അരങ്ങേറി. സത്യഗ്രഹം ചൊവ്വാഴ്ച രാവിലെ 10ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.