ശശികലക്ക് ധൈര്യം പകരുന്നത്  സംസ്ഥാന സര്‍ക്കാര്‍ നയം –കെ.പി.എ. മജീദ്

കോഴിക്കോട്: സംഘ്പരിവാര്‍ വിരുദ്ധ ചേരിയിലുള്ള എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള  ഹിന്ദു ഐക്യവേദി പ്രസിഡൻറ്​ ശശികലയുടെ മൃത്യുഞ്​ജയഹോമ പ്രസ്താവന എൽ.ഡി.എഫ്  സര്‍ക്കാറി​​​െൻറ പൊലീസ് നയം നല്‍കുന്ന ആത്മ വിശ്വാസത്തില്‍നിന്നുള്ളതാണെന്ന് മുസ്​ലിം ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര ഭരണത്തി​​​െൻറ ബലത്തില്‍ കഴിഞ്ഞ ഒരു  വര്‍ഷത്തിനിടെ നിരവധി തവണയാണ് ശശികല സമാനമായ പ്രകോപന പ്രസ്താവനകള്‍  നടത്തിയത്. ഇതു സംബന്ധിച്ച് രേഖാമൂലം നല്‍കിയ പരാതികളില്‍പോലും നടപടിയെടുക്കാന്‍  പൊലീസ് മടിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കും ശശികലമാര്‍ക്കും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന  ആരോപണം ശക്തമായിട്ടും വാചകക്കസര്‍ത്തുകള്‍ക്ക് അപ്പുറം ആഭ്യന്തര വകുപ്പ് കൈകാര്യം  ​ൈകയാളുന്ന മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന  ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്നും മജീദ് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. 

ശശികല കേരളീയ സമൂഹത്തിന് അപമാനം -യൂത്ത് ലീഗ്
തൃശ്ശൂർ: പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയ ശശികല കേരളീയ സമൂഹത്തിന് അപമാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷിനെ പോലെ  കൊല്ലപ്പെടാതിരിക്കണമെങ്കിൽ എഴുത്തുകാർ മൃത്യുഞ്​ജയ ഹോമം നടത്തണമെന്ന ശശികലയുടെ പ്രസ്താവന  വധഭീഷണിയാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഗൗരി ലങ്കേഷി​​​െൻറ കൊലപാതകികളെ കുറിച്ച് ആർക്കെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ അതിനുള്ള മറുപടി കൂടിയാണ് ശശികലയുടെ പ്രസംഗം. വാചക കസർത്തുകൾ അവസാനിപ്പിച്ച്  സംഘ് പരിവാർ ഭീഷണിക്കെതിരെ നടപടി സ്വീകരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിണറായി വിജയൻ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. 

ശശികലയുടെ പ്രസംഗം ജനാധിപത്യത്തിന്​ വെല്ലുവിളി -വി.ഡി. സതീശൻ
കൊച്ചി: ഹിന്ദു ​െഎക്യവേദി നേതാവ്​ കെ.പി. ശശികല പറവൂരിൽ എഴുത്തുകാരെ ഭീഷണിപ്പെടുത്തി നടത്തിയ പ്രസംഗം രാജ്യത്തി​​െൻറ മതേതരമൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന്​ സ്​ഥലം എം.എൽ.എ വി.ഡി. സതീശൻ. ആർ.എസ്​.എസി​​െൻറ ആക്രമണഭീഷണിക്ക്​ മുന്നിൽ ഒരുകോൺഗ്രസുകാരനും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്രഹണകാലത്ത്​ പൂഴിനാഗത്തിനും വിഷമുണ്ടെന്ന്​ പറയുന്നതുപോലെയാണ്​ ശശികലയുടെ കാര്യം. മോദിയുടെ ഭരണപരാജയം മറയ്​ക്കുന്നതിന്​ വർഗീയത ആളിക്കത്തിക്കാനാണ്​ സംഘ്​പരിവാർ ശ്രമം​. മതേതര എഴുത്തുകാർക്കെതിരെ കൊലവിളി നടത്തിയ ശശികലക്കെതിരെ നടപടിയെടുക്കണം. ത​​െൻറ പതിനാറടിയന്തരം നടത്തണമെന്ന്​ പറയുന്ന സംഘികൾക്ക്​ അന്ന്​ വേണമെങ്കിൽ ത​​െൻറ ചെലവിൽ അന്നദാനം നടത്താം. പൊലീസ്​ നോക്കിനിൽക്കെ ശശികല ഇങ്ങനെയൊക്കെ പ്രസംഗിച്ചിട്ടും കേസെടുക്കാത്തത്​ അദ്​ഭുതകരമാണ്​. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന്​ പ്രചരിപ്പിച്ചവർക്കെതിരെ തൊട്ടടുത്ത നിമിഷം കേസെടുത്ത പൊലീസ്​ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നത്​ ആർ.എസ്​.എസ്​ പ്രീണനത്തി​​െൻറ ഭാഗമാണ്​. ഇൗ രീതിയിൽ ഇനിയും വിഷം ചീറ്റാൻ പൊലീസ്​ ശശികലയെ അനുവദിക്കരുതെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - sasikala kpa majeed- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.