ശശികല വധം; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ചിറയിൻകീഴ്, അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശാരദ മകൾ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജൻ എന്ന് വിളിക്കുന്ന ലാലു (52) കുറ്റക്കാരനാണെന്ന് കണ്ടെത്തി.  തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി അൽപ്പസമയത്തിനകം പറയും.

സംശയ രോഗമാണ് കൊലപാതകത്തിനുള്ള  കാരണം.കൊല്ലപ്പെട്ട ശശികലയുടെ മക്കളായ അഭിഷേക് രാജ് (15) ആരഭി (13) എന്നിവരായിയിരുന്നു കേസിലെ പ്രധാന സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

Tags:    
News Summary - Sasikala murder; The court found the husband guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.