സതീശന്‍െറ കുടുംബത്തിന് ലുലു ഗ്രൂപ്പിന്‍െറ അഞ്ചു ലക്ഷം കൈമാറി

വെള്ളരിക്കുണ്ട് (കാസര്‍കോട്): കാലിന് സ്വാധീനമില്ലാതിരുന്നിട്ടും പഠിക്കാനുള്ള താല്‍പര്യംകൊണ്ട് ദിവസവും സ്കൂളിലേക്ക് 16 കിലോമീറ്റര്‍ നടന്നുനീങ്ങിയത്തെുന്ന ആദിവാസി വിഭാഗത്തില്‍പെട്ട ദരിദ്രവിദ്യാര്‍ഥി സതീശന് എം.എ. യൂസുഫലിയുടെ ലുലു ഗ്രൂപ് വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ചൊവ്വാഴ്ച രാവിലെ 10ഓടെ ലുലു ഗ്രൂപ്പിന്‍െറ പ്രതിനിധികള്‍ സതീശന്‍ പഠിക്കുന്ന മാലോത്ത് കസബ സ്കൂളില്‍ എത്തിയാണ് തുക കൈമാറിയത്.
ഒരു കാലിനും കൈക്കും സ്വാധീനമില്ലാത്ത സതീശന്‍ ദിവസവും 16 കിലോമീറ്റര്‍ പ്രയാസപ്പെട്ട് യാത്രചെയ്ത് മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെുന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫിലെ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ‘മാധ്യമ’ത്തിലൂടെ സതീശന്‍െറ ദുരിതയാത്ര മനസ്സിലാക്കിയ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി അഞ്ചു ലക്ഷം രൂപയുടെ സഹായധനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ‘മാധ്യമ’ത്തെ അറിയിക്കുകയും ചെയ്തു.

അഞ്ചു ലക്ഷം രൂപയുടെ ചെക്ക് സതീശന്‍െറ അമ്മ ശാന്തക്ക് ലുലു ഗ്രൂപ് മാനേജര്‍ വി. പീതാംബരനും മീഡിയാ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജും ചേര്‍ന്ന് നല്‍കുന്നു
 

ചൊവ്വാഴ്ച രാവിലെ സ്കൂള്‍ അസംബ്ളിയില്‍ ലുലു ഗ്രൂപ് മാനേജര്‍ വി. പീതാംബരനും മീഡിയാ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജും ചേര്‍ന്ന് സതീശന്‍െറ അമ്മക്ക് വീടു പണിയുന്നതിനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. നമ്പ്യാര്‍കോളനിയില്‍ താമസിക്കാന്‍ വീടുപോലും ഇല്ലാത്തകാര്യം വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. പഞ്ചായത്ത് മെംബര്‍ പി.വി. മൈക്കിള്‍, പി.ടി.എ പ്രസിഡന്‍റ് ഷോണി കെ. ജോര്‍ജ്, സ്കറിയ തോമസ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ കെ.ജെ. അബ്രഹാം, ‘മാധ്യമം’ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ഷാജു ജോസഫ്, വെള്ളരിക്കുണ്ട് ലേഖകന്‍ ജോയി ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജി. സനല്‍ഷ സ്വാഗതവും പി.പി. ജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - satheesan has got 5 lakh from lulu group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.