മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളു​െണ്ടന്ന്​ അറിയും; ആയിഷ സുൽത്താനക്ക്​ ​ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ കെ.കെ. രമ

തിരുവനന്തപുരം: ലക്ഷദ്വീപ്​ സ്വദേശിയും സിനിമ പ്രവർത്തകയുമായ ആയിഷ സുൽത്താനക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ വടകര എം.എൽ.എ കെ.കെ. രമ. ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്​ കേസെടുത്തിരുന്നു. കവരത്തി പൊലീസാണ്​ കേസെടുത്തത്​. ചാനൽ ചർച്ചക്കിടെ ​നടത്തിയ ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ്​ ബി.ജെ.പി അധ്യക്ഷൻ നൽകിയ പരാതിയിലാണ്​ കേസ്​. തുടർന്നാണ്​ ആയിഷ സുൽത്താനക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയത്​.

തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ ആയിഷ സുൽത്താനയിലൂടെ അറിയും.

ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയണം. ആയിഷ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ച ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം -കെ.കെ. രമ ഫേസ്​ബുക്കിൽ കുറിച്ചു.

കെ.കെ. രമയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ വായിക്കാം:

ആയിഷ സുൽത്താന സമരൈക്യദാർഢ്യം

തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാകുന്നു ഇന്ത്യ.

പ്രിയ ആയിഷ സുൽത്താനാ.,

നീ ആ ദേശാഭിമാന ഭാരതത്തിൻറെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.,

ആയിഷ സുൽത്താനാ., ഭരണകൂടത്തിൻറെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താൽ അഭിവാദനം.

തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.

ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ആയിഷ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ച ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം.

കെ.കെ രമ

Tags:    
News Summary - save lakshadweep KK Rama Supports aisha sultana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.