കോഴിക്കോട്: വനിതകളെ മത്സരിപ്പിക്കുന്നതിൽ സമസ്തക്ക് എതിർപ്പുണ്ടെന്ന വാദം ശരിയല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പക്ഷേ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലാകണം വനിതകളെസ്ഥാനാർഥികളാക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
''മുസ്ലിംലീഗിനെ വനിത സ്ഥാനാർഥികളെ നിർത്തുന്നതിൽ നിന്നും വിലക്കുന്നത് സമസ്തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്ലിം ലീഗ് മതേതര സ്വഭാവമുള്ള പാർട്ടിയാണ്. മുസ്ലിം പേരുണ്ടെങ്കിലും ലീഗ് മറ്റുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. മുസ്ലിംലീഗിനെ സംബന്ധിച്ച് സ്ഥാനാർഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം. അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റിൽ പരിഗണിക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത സീറ്റുകളിലേക്കും
പരിഗണിക്കകെപ്പടേണ്ട സന്ദർഭങ്ങളിൽ പരിഗണിച്ചാൽ തെറ്റാണെന്ന് പറയാനാവില്ല. ഇതുമായി ബന്ധപ്പെട്ട് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു.നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണെങ്കിൽ എതിരായ സാഹചര്യത്തിൽ നിർത്തുന്നതിനോട് സമസ്തക്ക് എതിർപ്പില്ലെന്ന് അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങൾ സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല'' - ജിഫ്രി തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് വനിതകളെ സ്ഥാനാർഥികളാക്കാത്തിന് പിന്നിൽ സമസ്തയുടെ സമ്മർദ്ദമാണെന്ന ആരോപണങ്ങൾക്കുള്ള വ്യക്തമായ നിലപാടാണ് ജിഫ്രി തങ്ങളുടേത്. കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കഴിഞ്ഞ ദിവസം ജിഫ്രി തങ്ങളുടെ ആശിർവാദം തേടി സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.