വീണ്ടും എ.ടി.എം തട്ടിപ്പ്; 40,000 രൂപ നഷ്ടമായി

തിരുവനന്തപുരം: എ.ടി.എം തട്ടിപ്പിനെതുടർന്ന് തിരുവനന്തപുരം സ്വദേശിക്ക് 40,000 രൂപ നഷ്ടമായി. പാച്ചിറ സ്വദേശി റഹ്മത് തുല്ലയുടെ (64) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. മുംബൈയിലെ എ.ട ി.എം വഴിയാണ് പണം തട്ടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഫോണിലേക്ക് രണ്ടു തവണ മെസേജ് വന്നതിൽനിന്നാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. ഒ.ടി.പിയോ പിൻ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്ന് റഹ്‌മത്തുല്ല പറയുന്നു. പെൻഷൻ പണം കാർഡു വഴി പിൻവലിച്ചതല്ലാതെ ഓൺലൈൻ ഇടപാടുകൾ നടത്തിയിട്ടില്ല.

ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് മുംബൈയിൽനിന്നാണ് പണം ചോർത്തിയതെന്ന് മനസ്സിലായത്. ഉടൻ എ.ടി.എം ബ്ലോക്ക് ചെയ്തു. തുടർന്ന് ബാങ്കിലും മംഗലപുരം പൊലീസിലും പരാതി നൽകി. പെൻഷൻ അക്കൗണ്ടിൽനിന്ന് പണം പോയത്. കേരള വാട്ടർ അതോറിട്ടി ജീവനക്കാരനായിരുന്ന റഹ്മത്തുല്ല ആകെയുള്ള വരുമാന തുക നഷ്ടപ്പെട്ട വേദനയിലാണ്.

Tags:    
News Summary - sbi atm frauds in thiruvananthapuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.