കോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ ഫെബ്രുവരി ഒമ്പതിന് പണിമുടക്കും. അന്യായസ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിലെ ജീവനക്കാർ പണിമുടക്കുന്നതെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ബി.ടി-എസ്.ബി.ഐ ലയനശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലംമാറ്റുകയാണ്. ഇത് ഇടപാടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാനേജ്മെൻറ് അംഗീകൃത യൂനിയനിൽ ആളെ ചേർക്കുന്നതിനുവേണ്ടിയാണ് ഇത്തരം നടപടിയെന്നും ഭാരവാഹികൾ ആരോപിച്ചു. പണിമുടക്കിെൻറ ഭാഗമായി എട്ടിന് പ്രകടനങ്ങളും ധർണകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.