തിരുവനന്തപുരം: വിദ്യാർഥികൾ ഫീസ് കുടിശ്ശിക നൽകാതെ സ്കൂൾ മാറ്റം നടത്തിയാൽ പിരിച്ചെടുക്കാനുള്ള നിയമപരിരക്ഷ നൽകണമെന്നും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ ആനുകൂല്യവും സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികൾക്കും നൽകണമെന്നും കേരള പ്രൈവറ്റ് സ്കൂൾ കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്താൻ കോഒാഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഇൗ മേഖലയിലെ മുഴുവൻ സംഘടനകളെയും അണിനിരത്തി ജൂലൈ 10ന് രാവിലെ 11ന് വെബ് റാലി സംഘടിപ്പിക്കും. പ്രസിഡൻറ് പി.പി. യൂസുഫലി അധ്യക്ഷത വഹിച്ചു.
പ്രമോദ് തലാപ്പിൽ, വി.എം. സുന്ദരേശനുണ്ണി, ഖലീലുറഹ്മാൻ, ജോസി ജോസഫ് നരിതൂക്കിൽ, വിജയകുമാർ പാലക്കാട്, ആനന്ദ് കണ്ണശ, ഡോ. ബദീഉസ്സമാൻ, യു.ടി.എം ഷമീർ, എ.കെ. ശ്രീധരൻ, റഹീം ചുഴലി, കെ.പി. മുഹമ്മദലി, ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, വാരിയത്ത് മുഹമ്മദലി, അഡ്വ. ഹാരിഫ്, േജാൺസൺ മാത്യു, ആർ.കെ. നായർ, ലത്തീഫ് പാണക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.