തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബാലാവകാശ കമീഷേൻറതെന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ നൃത്താധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വട്ടപ്പാറ ചിലക്കാട്ടിൽ സതികുമാർ (46), നൃത്താധ്യാപകരായ ആലപ്പുഴ ചേർത്തല സ്വദേശി പുതുവൽ നികത്ത് വീട്ടിൽ സജീവൻ (സജി വാരനാട്-34), തിരുവനന്തപുരം ചിറയിൻകീഴ് പുതുകുറിശി സ്വദേശി ആലുവിളാകത്ത് വീട്ടിൽ ഷിജു സുകുമാരൻ (കലാർപ്പണ വിഷ്ണു-34), കോഴിക്കോട് ബാലുശേരി കാരാചുണ്ട് സ്വദേശി പാറയിൽ വീട്ടിൽ അൻഷാദ് (29) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിലാണ് അറസ്റ്റ്.
തൃശൂരിൽ ഈ വർഷം നടന്ന കലോത്സവത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് പിടിച്ചതാണ് കേസിനാസ്പദമായത്. കണ്ണൂർ കലോത്സവത്തിൽ 58 വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയെന്നാണ് കണ്ടെത്തിയത്. തൃശൂർ കലോത്സവത്തിൽ മുഖ്യപ്രതിയായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാളാണ് തിരുവനന്തപുരം സ്വദേശി സതികുമാർ.
സതികുമാറിനെ തിരുവനന്തപുരത്ത് നിന്നും, മറ്റുള്ളവരെ തൃശൂരിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയുമായിരുന്നു അറസ്റ്റ്. വൈകീട്ടോടെ വൈദ്യ പരിശോധന പൂർത്തിയാക്കി കണ്ണൂരിൽ തെളിവെടുപ്പിന് എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.