എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പൽ പിടിയിൽ

വൈത്തിരി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആര്‍. ജയരാജി (49) നെയാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വൈത്തിരി താലൂക്ക് ആശുപത്രി റോഡ് ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍. 55 ഡി 7878 നമ്പര്‍ ഇന്നോവ വാഹനവും കസ്റ്റഡിയിലെടുത്തു.

എസ്.ഐ പി.വി. പ്രശോഭ്, പി. മുഹമ്മദ്, എസ്.സി.പി.ഒ ടി.എച്ച്. ഉനൈസ്, സി.പി.ഒ അരുണ്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - School principal arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.