തലകീഴായി മറിഞ്ഞ വാഹനത്തിനു സമീപം നാട്ടുകാർ ഓടിക്കൂടിയപ്പോൾ

കൊണ്ടോട്ടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

കൊണ്ടോട്ടി (മലപ്പുറം): മുസ്‌ലിയാരങ്ങാടിയിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാനിലുണ്ടായിരുന്ന 12 വിദ്യാർഥികളും ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഒഴുകൂർ ഭാഗത്തുനിന്ന് മുസ്‌ലിയാരങ്ങാടിയിലേക്ക് വരികയായിരുന്ന വാൻ എതിരെ വന്ന വാഹനത്തിന് വഴി നൽകുന്നതിനിടെ കുമ്പളപാറയിൽവെച്ച് റോഡ് ഇടിഞ്ഞ് അരികിലെ താഴ്ന്ന ഭാഗത്തേക്ക് തല കീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ വീട്ടുകാരും ചേർന്ന് കുട്ടികളെയും ഡ്രൈവറെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - School van overturns in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.