തിരുവനന്തപുരം: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്കുള്ള പുനരധിവാസ അപേക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ പ്രായപരിധി 60ൽനിന്നും 70ആയും വരുമാന പരിധി 50,000 രൂപയിൽനിന്നും ഒരു ലക്ഷമായും ഉയർത്തി. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാത്ത കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.