ആലുവ(കൊച്ചി): എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു. പി.അബ്ദുല്‍ മജീദ് ഫൈസിയെ വീണ്ടും 2018-2021 വര്‍ഷത്തെ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുത്തു. ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധിസഭയിലാണ് മജീദ് ഫൈസിയെ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുത്തുത്.
എം.കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ.കെ റൈഹാനത്ത് ടീച്ചര്‍ എന്നിവരെ വൈസ് പ്രസിഡൻറുമാരായും പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കള്‍, റോയ് അറക്കല്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ.കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍ എന്നിവരെയാണ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. അജ്മല്‍ ഇസ്മായില്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പി.കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, പി.പി മൊയ്തീന്‍കുഞ്ഞ്, ഇ.എസ് ഖാജാഹുസൈന്‍, പി.ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ പി സുഫീറ, അഡ്വ എ. എ റഹിം, ഡെയ്‌സി ബാലസുബ്രമണ്യന്‍, ഡോ സി. എച്ച് അഷ്‌റഫ് എന്നിവരാണ് മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുമ്പെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ ആവാദ് ശരീഫ്, അഡ്വ കെ.എം അഷ്‌റഫ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.