തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവരുടെ വിവരം തദ്ദേശസ്ഥാപന തലത്തിൽ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇത്തരക്കാരെ കണ്ടെത്തി വാക്സിന് നല്‍കാനുള്ള സംവിധാനമൊരുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കലക്ടര്‍മാര്‍, ജില്ല ചുമതലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്ഥാപന പ്രതിനിധികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം.
വാര്‍ഡ് തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു. തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കണാൻ അനുവദിക്കണമെന്ന് തിയറ്റർ ഉടമകളുടെ ആവശ്യമുണ്ടായിരുന്നെങ്കിലും അവലോകന യോഗം പരിഗണിച്ചില്ല.
ഇതോടെ പകുതി സീറ്റിൽ പ്രവേശനമെന്ന നിലവിലെ സ്ഥിതി തുടരും. മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയറ്റർ ഉടമകളുടെ ആവശ്യം.
സി.എഫ്.എൽ.ടി.സികൾ അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: കോവിഡ് ചികിത്സക്കുള്ള പ്രാഥമിക-ദ്വിതീയ കേന്ദ്രങ്ങളായ സി.എഫ്.എൽ.ടി.സികളും സി.എസ്.എൽ.ടി.സികളും അവസാനിപ്പിക്കുന്നു. ഇവ ആവശ്യമെങ്കിൽ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിെൻറ തീരുമാനം. സ്കൂളുകളിലും കോളജുകളിലും പ്രവർത്തിച്ചിരുന്നു സി.എഫ്.എൽ.ടി.സികൾ നേരേത്തതന്നെ അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.