തിരുവനന്തപുരം: മുഖ്യമന്ത്രിയെ പോലും ‘വെട്ടി’ സെക്രേട്ടറിയറ്റ് നിയമവകുപ്പിൽ റ ാങ്ക് ലിസ്റ്റ് അട്ടിമറിക്കാൻ നീക്കം. ചില ഭരണകക്ഷി യൂനിയൻ നേതാക്കളുടെ സ്വന്തം ആ ളുകളെ തിരുകിക്കയറ്റാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. തെൻറ നിർദേശപ്രകാരം നടത്ത ിയ ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയെ തുടർന്ന് പുനരന്വേഷണത്തിന് മുഖ്യമന്ത ്രി ഉത്തരവിട്ടു. ലീഗൽ അസിസ്റ്റൻറ് ഗ്രേഡ്-രണ്ട് റാങ്ക് ലിസ്റ്റ് നിയമനത്തിലാണ ് അട്ടിമറി നീക്കവും അന്വേഷണ പരമ്പരയും.
സർവിസിൽ പ്രവേശിച്ച് 10 വർഷത്തിനുള്ളിൽ ഡെപ്യൂട്ടി സെക്രട്ടറി, ജോയൻറ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി ആവാനുള്ള വാതിലാണ് സെക്രേട്ടറിയറ്റ് ലീഗൽ അസിസ്റ്റൻറ് നിയമനം. സ്പെഷൽ റൂൾസ് പ്രകാരം മൂന്നു തലത്തിലാണ് നിയമനം. 50 ശതമാനം പി.എസ്.സി നേരിട്ടും 30 ശതമാനം സെക്രേട്ടറിയറ്റ് സർവിസിലെ നിയമ ബിരുദധാരികളിൽനിന്നും 20 ശതമാനം സെക്രേട്ടറിയറ്റ് ഇതര സർവിസിൽനിന്നുമാണ്. 5-3-2 ക്രമത്തിൽ. ഒരു േക്വാട്ടയിലെ റാങ്ക് ലിസ്റ്റ് തീർന്നാൽ മറ്റ് േക്വാട്ടകളിൽനിന്നാണ് നിയമനം.
ഒന്നരവർഷം മുമ്പ് പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിൽനിന്നാണ് നിലവിൽ നിയമനം. സെക്രേട്ടറിയറ്റ് േക്വാട്ടയിൽനിന്ന് 21 പേരെയാണ് നിയമിക്കേണ്ടത്. 19 നിയമനം കഴിഞ്ഞു. രണ്ടെണ്ണംകൂടി കഴിഞ്ഞാൽ സെക്രേട്ടറിയറ്റ് ഇതര േക്വാട്ടയിൽനിന്നാവണം നിയമനം. ഇത് അവഗണിച്ച്, സെക്രേട്ടറിയറ്റ് സർവിസിൽനിന്ന് നിയമനത്തിന് സ്പെഷൽ റിക്രൂട്ട്മെൻറിന് പരീക്ഷ നടത്താൻ ഒരു വിഭാഗം നീങ്ങി. നിയമവകുപ്പ് ഭരണവിഭാഗത്തെ സ്വാധീനിച്ചതോടെ നിയമസെക്രട്ടറി പി.എസ്.സിക്ക് കത്തയച്ചു. സ്പെഷൽ റൂൾസ് അട്ടിമറി ചൂണ്ടിക്കാട്ടി എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്യു മുഖ്യമന്ത്രിക്ക് കത്തയച്ചു.
തുടർന്ന് നിയമ സെക്രട്ടറിക്ക് കത്ത് പിൻവലിക്കേണ്ടി വന്നു. സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിലെ ഉന്നത നേതാവിെൻറ പൊതുഭരണ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലുള്ള ആശ്രിതന് േവണ്ടിയാണ് ഇതെന്നാണ് ആക്ഷേപം. പകരം സെക്രേട്ടറിയറ്റ് സർവിസ് േക്വാട്ടയിൽ ശേഷിച്ച രണ്ട് നിയമനം അനന്തമായി നീട്ടികൊണ്ടുപോകുന്ന തന്ത്രമാണ് നടപ്പാക്കുന്നത്. ഇതിനായി ഒഴിവുകൾ േക്വാട്ട തിരിക്കാതെ നിയമവകുപ്പ് ഭരണവിഭാഗം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. പി.എസ്.സി വിശദീകരണം ചോദിച്ചു.
പിന്നാലെ സെക്രേട്ടറിയറ്റ് ഇതര സർവിസ് ജീവനക്കാർ മുഖ്യമന്ത്രിയെ സമീപിച്ച് അട്ടിമറി നീക്കം ശ്രദ്ധയിൽപെടുത്തി.
തുടർന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെല്ലിനെ അന്വേഷിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അന്വേഷണം സത്യസന്ധമല്ലെന്നും മുഖ്യമന്ത്രിയുടെ നിർദേശത്തെ അട്ടിമറിക്കുന്നതാണ് റിപ്പോർെട്ടന്നും ആക്ഷേപമുയർന്നു. മുഖ്യമന്ത്രി റിപ്പോർട്ട് തള്ളുകയും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയൻറ് സെക്രട്ടറിയെ പുനരന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.