സ്കൂൾ കുട്ടികളുടെ വിവരം തേടൽ: ഉന്നതതല യോഗം വിളിച്ച് വിദ്യാഭ്യാസ​ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ തേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള യൂ​നി​ഫൈ​ഡ്​ ഡി​സ്​​ട്രി​ക്​​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഫോ​ർ എ​ജു​ക്കേ​ഷ​ൻ പ്ല​സ്​ (യു​ഡൈ​സ്​ പ്ല​സ്​ -UDISE+)​ ​പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും ആ​ധാ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം, ജാ​തി, മ​തം, ന്യൂ​ന​പ​ക്ഷം, സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗം, ജ​ന​റ​ൽ, എ​സ്.​സി, എ​സ്.​ടി ഉ​ൾ​പ്പെ​ടെ 56ഇ​നം വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം സ​മ്പൂ​ർ​ണ വ​ഴി ന​ട​ത്തു​മ്പോ​ൾ 20 ഇ​ന​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ​യു​ഡൈ​സ്​ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ആ​വ​ശ്യ​പ്പെ​ടാ​ത്ത 45 ഇ​നം വി​വ​ര​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ അ​ധി​ക​മാ​യി​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തി​ന് (എ​സ്.​എ​സ്.​കെ)​ ന​ൽ​കി​യ​ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ അ​ധി​ക വി​വ​രം തേ​ടി​യ​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ​പേ​രും മൊ​ബൈ​ൽ ന​മ്പ​റും പ​ക​രം ന​മ്പ​റും ഇ-​മെ​യി​ൽ വി​ലാ​സ​വും ഉ​ൾ​പ്പെ​ടെ തേ​ടി​യ​തി​ലാ​ണ്​ സം​ശ​യം. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യാ​തെ യു​ഡൈ​സ്​ പോ​ർ​ട്ട​ലി​ൽ ക​യ​റി കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട 45 ഇ​നം വി​വ​ര​ങ്ങ​ൾ കൂ​ടി അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ൻ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കാ​ൻ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​ർ.​ഡി.​ഡി​മാ​ർ​ക്കും വി.​എ​ച്ച്.​എ​സ്.​ഇ എ.​ഡി​മാ​ർ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ ഡേ​റ്റ ശേ​ഖ​ര​ണ​ത്തി​ലെ ‘കു​രു​ക്ക്​’ മ​ന​സ്സി​ലാ​യ​തോ​ടെ​യാ​ണ്​ മ​ന്ത്രി നേ​രി​ട്ട്​ യോ​ഗം വി​ളി​ച്ച​ത്. ആ​ധാ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ധാ​ര​ണ. ഇ​തു​സം​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്ച​യി​ലെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​നും അ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​നും എ​ന്ന​പേ​രി​ലാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ യു​ഡൈ​സ്​ പ്ല​സ്​ പോ​ർ​ട്ട​ൽ വ​ഴി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ പ്രീ ​പ്രൈ​മ​റി ത​ലം മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ലം​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ല​വി​ൽ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല, ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്​ 2022 -23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ്. ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പോ​യ​തി​നാ​ൽ അ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും.  

Tags:    
News Summary - Seeking information of school children: Education Minister calls a high-level meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.