സ്വാശ്രയ കോളജുകളില്‍ ജീവനക്കാര്‍ക്കും ദുരിതം –ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍


തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികള്‍ മാത്രമല്ല, ജീവനക്കാരും പരിതാപകരമായ അവസ്ഥയിലാണെന്ന് സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍. നിത്യചെലവിനുപോലും തികയാത്ത രീതിയിലുള്ള സേവന-വേതന വ്യവസ്ഥകളാണ് ഈ മേഖലയിലുള്ളത്.

പലയിടത്തും മാസങ്ങളോളം ശമ്പളം ലഭിക്കാത്ത സാഹചര്യമാണ്. വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി നിഷേധിക്കുന്നു. ജീവനക്കാരുടെ ജോലിക്കോ പ്രവൃത്തിസമയത്തിനോ പരിധിയില്ല. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്യൂണിന്‍െറയോ സ്വീപ്പര്‍മാരുടെയോ പണികള്‍ ചെയ്യേണ്ടിവരുന്നു.
പരീക്ഷാജോലികള്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് സര്‍വകലാശാലകളില്‍നിന്നും മറ്റും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. സ്വാശ്രയ കോളജുകളുടെ

പ്രവര്‍ത്തനം സംബന്ധിച്ച് നിയമം നിലവിലില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിനായി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ വഹാബ് പങ്കെടുത്തു.

Tags:    
News Summary - self financing college teachers assosiation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.