തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഫീസ് ഘടന നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവ്.
വാർഷിക ഫീസ് പത്ത് ലക്ഷമാക്കി ഉത്തരവിറക്കണമെന്ന മാനേജ്മെൻറ് അസോസിയേഷെൻറ ആവശ്യം തള്ളിയാണ് ഫീസ് ഘടന നിശ്ചയിച്ചത്. കഴിഞ്ഞവർഷത്തെ ഫീസിൽ 6.41 ശതമാനത്തിെൻറ വർധനയോടെയാണ് ഫീസ് നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസിെൻറ അന്തിമവിധിക്ക് വിധേയമായാണ് ഫീസ് നിശ്ചയിച്ചതെന്ന് ഫീസ് നിർണയസമിതി ചെയർമാൻ ജസ്റ്റിസ് രാേജന്ദ്രബാബു പറഞ്ഞു.
കൊല്ലം അസീസിയ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, കാരക്കോണം സി.എസ്.െഎ, തൃശൂർ ജൂബിലി, പെരിന്തൽമണ്ണ എം.ഇ.എസ്, തിരുവല്ല പുഷ്പിഗിരി, വെഞ്ഞാറമൂട് ശ്രീഗോകുലം, തൊടുപുഴ അൽഅസ്ഹർ, തൃശൂർ അമല, കോഴിക്കോട് മലബാർ, കോലഞ്ചേരി മലങ്കര, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം ഉണ്ടായിരുന്ന 6.16 ലക്ഷം രൂപ ഇൗ വർഷം 6.55 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
വയനാട് ഡി.എം വിംസ് 7.012 ലക്ഷം, പാലക്കാട് കരുണ 6.32 ലക്ഷം, കോഴിക്കോട് കെ.എം.സി.ടി 6.48 ലക്ഷം, ഒറ്റപ്പാലം പി.കെ. ദാസ് 7.07 ലക്ഷം, എറണാകുളം ശ്രീനാരായണ 7.65 ലക്ഷം, മൗണ്ട് സിയോൺ 6.50 ലക്ഷം, തിരുവനന്തപുരം എസ്.യു.ടി 6.22 ലക്ഷം എന്നിങ്ങനെയാണ് മറ്റ് കോളജുകളിലെ ഫീസ് നിരക്ക്. എല്ലാ കോളജുകളിലും 20 ലക്ഷം രൂപയായിരിക്കും എൻ.ആർ.െഎ ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.