നിയമസഹായം വാഗ്ദാനം ചെയ്ത് പീഡനം: അഡ്വ. പി.ജി മനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. മറ്റൊരു പീഡനക്കേസില്‍ ഇരയായ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞാണ് അഭിഭാഷകനായ പ്രതി ചൂഷണം ചെയ്തത്.

ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നത് അത്യന്തം ഗുരുതരമാണ്. ഔദ്യോഗിക മേല്‍വിലാസമാണ് പ്രതി പീഡനത്തിന് ഉപയോഗപ്പെടുത്തിയത്. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസില്‍ അറസ്റ്റ് വൈകുന്നത് നീതീകരിക്കാനാവില്ല. സംഘപരിവാര സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള രാഷ്ട്രീയ സ്വാധീനം പ്രതിയ്‌ക്കെതിരായ നിയമനടപടി വൈകിപ്പിക്കാന്‍ കാരണമാകുന്നുവെന്ന വിമര്‍ശനം ഗൗരവതരമാണ്.

ഒരു സ്ത്രീയുടെ നിസ്സഹായത ചൂഷണം ചെയ്ത നരാധമനെ സംരക്ഷിക്കുന്ന നിലപാട് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കേസില്‍ നിയമനടപടി വൈകുന്നപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം വേദിയാകുമെന്നും മേരി എബ്രഹാം വ്യക്തമാക്കി.

Tags:    
News Summary - Senior government pleader PG Manu sexual assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.