പത്​മഭൂഷൺ: എന്ത്​ സംഭാവനയാണ്​ നമ്പി നാരായണൻ നൽകിയത്​ -സെൻകുമാർ

തിരുവനന്തപുരം: മുൻ ​െഎ.എസ്​.ആർ.ഒ ശാസ്​ത്രജ്ഞൻ നമ്പി നാരായണന്​ പത്​മഭൂഷൺ നൽകിയതിനെതിരെ മുൻ ഡി.ജി.പി ടി.പി സെൻകു മാർ. പുരസ്​കാരത്തിനായി നമ്പി നാരായണൻ നൽകിയ സംഭാവന എന്താണെന്ന്​ ​സെൻകുമാർ ചോദിച്ചു. അവാർഡ്​ നൽകിയവർ ഇത്​ വിശദീകരിക്കണം. ശരാശരിയിൽ താഴെയുള്ള ശാസ്​ത്രജ്ഞനാണ്​ നമ്പി നാരായണനെന്നും സെൻകുമാർ പറഞ്ഞു.

ഇങ്ങനെയാണെങ്കിൽ മറീയം റഷീദക്കും ഗോവിന്ദചാമിക്കും അമീറുൾ ഇസ്​ലാമിനും പുരസ്​കാരം നൽകേണ്ടി വരുമെന്നും സെൻകുമാർ പരിഹസിച്ചു.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ​ചാരക്കേസ്​ പരിശോധിക്കുകയാണ്​. ഇൗയൊരു സാഹചര്യത്തിൽ നമ്പി നാരായണന്​ പുരസ്​കാരം നൽകിയത്​ എന്തിനാണ്​. അന്വേഷണത്തിന്​ ശേഷം അദ്ദേഹത്തിന്​ ഭാരത്​ രത്​ന തന്നെ നൽകിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെൻകുമാർ വ്യക്​തമാക്കി.

Tags:    
News Summary - Senkumar against nambi narayan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.