ഇന്ത്യയിൽ പിറന്ന ആർക്കും പൗരത്വം നഷ്​ടപ്പെടില്ലെന്ന് സെൻകുമാർ

കോഴിക്കോട്: ഇന്ത്യയിൽ മാതാപിതാക്കൾക്ക്​​ പിറന്ന ആർക്കും പൗരത്വം നഷ്​ടപ്പെടില്ലെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകു മാർ. ‘സി.എ.എ പൗരത്വം നൽകാനാണ് നിഷേധിക്കാനല്ല’ എന്ന പേരിൽ വിശ്വഹിന്ദു പരിഷത്ത് മുതലക്കുളത്ത്​ സംഘടിപ്പിച്ച രാഷ ്​ട്ര രക്ഷസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യ​െത്തയും വികസനത്തെയും തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്​. ബംഗ്ലാദേശിലും കശ്മീരിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ മൗനം പാലിച്ചവരാണ് കലാപമുണ്ടാക്കാൻ ആഹ്വാനംചെയ്യുന്നതെന്നും ആരോപിച്ചു.

പി.എൻ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വത്സൻ തില്ലങ്കേരി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോ. സെക്രട്ടറി വി.ആർ. രാജശേഖരൻ, ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി, എൻ.കെ. ബാലകൃഷ്ണൻ, കെ. രജിനേഷ്ബാബു, പ്രഫ. പി.സി. കൃഷ്ണവർമരാജ, എൻ.പി. രാധാകൃഷ്ണൻ, കെ. ഷൈനു, സി.എസ്.സത്യഭാമ, അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Senkumar on CAA Law-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.