തിരുവനന്തപുരം: മെഡിക്കൽ കോളജുകളിൽ അവസാനവർഷ പി.ജി വിദ്യാർഥികളുടെ െറസിഡൻറുമാരായുള്ള സേവനം പുതിയ പി.ജി ബാച്ച് പ്രവേശനം നേടുന്നതുവരെ ദീർഘിപ്പിക്കാൻ ദേശീയ മെഡിക്കൽ കമീഷെൻറ നിർദേശം.
കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് അവസാനവർഷ ഡിേപ്ലാമ/ എം.ഡി/എം.എസ് വിദ്യാർഥികളുടെ സേവനം ദീർഘിപ്പിക്കാൻ രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയത്. മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് -പി.ജി പ്രവേശന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ചു.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2021-22 അധ്യയനവർഷം ആരംഭിക്കുന്നത് വൈകുമെന്നും കമീഷെൻറ സർക്കുലറിൽ പറയുന്നു. പി.ജി നീറ്റ് പരീക്ഷയും ഫലപ്രഖ്യാപനവും കൗൺസലിങ്ങും കഴിഞ്ഞ് അധ്യയനം തുടങ്ങുേമ്പാഴേക്കും ഇനിയും വൈകും. പുതിയ ബാച്ച് വരാൻ വൈകുകയും നിലവിലുള്ള അവസാന വർഷക്കാർ കോഴ്സ് പൂർത്തിയാക്കി പുറത്തുപോവുകയും ചെയ്യുന്നത് കോവിഡ് സാഹചര്യത്തെ നേരിടുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കും.
സേവനം തുടരുന്നവർക്ക് ആവശ്യമായ താമസസൗകര്യവും സ്റ്റൈപൻഡും ഉൾപ്പെടെ ഉറപ്പാക്കണമെന്നും മുഴുവൻ സ്ഥാപനങ്ങൾക്കും കമീഷൻ സെക്രട്ടറി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.