പാലക്കാട്: അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനായി താഴെപ്പറയുന്ന ട്രെയിൻ സർവിസുകളുടെ സേവന കാലാവധി നീട്ടി. ട്രെയിൻ നമ്പർ 06071 കൊച്ചുവേളി - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സ്പെഷൽ ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ ഉച്ചക്ക് 2.15ന് കൊച്ചുവേളിയിൽനിന്നും ട്രെയിൻ നമ്പർ 06072 ഹസ്രത്ത് നിസാമുദ്ദീൻ - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ 10, 17, 24 ജൂലൈ ഒന്ന് തീയതികളിൽ പുലർച്ചെ 4.10ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും സർവിസ് നടത്തും.
ട്രെയിൻ നമ്പർ 06081 കൊച്ചുവേളി - ഷാലിമാർ പ്രതിവാര സ്പെഷൽ ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ വൈകീട്ട് 4.20ന് കൊച്ചുവേളിയിൽനിന്നും ട്രെയിൻ നമ്പർ 06082 ഷാലിമാർ - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ 10, 17, 24, ജൂലൈ ഒന്ന് തീയതികളിൽ ഉച്ചക്ക് 2.20ന് ഷാലിമാറിൽനിന്നും സർവിസ് നടത്തും.
ട്രെയിൻ നമ്പർ 06083 കൊച്ചുവേളി - ബംഗളൂരു പ്രതിവാര സ്പെഷൽ ജൂൺ നാല്, 11, 18, 25, ജൂലൈ രണ്ട് തീയതികളിൽ വൈകീട്ട് 6.05ന് കൊച്ചുവേളിയിൽനിന്നും ട്രെയിൻ നമ്പർ 06084 ബംഗളൂരു - കൊച്ചുവേളി പ്രതിവാര സ്പെഷൽ ജൂൺ അഞ്ച്, 12, 19, 26, ജൂലൈ മൂന്ന് തീയതികളിൽ ഉച്ചക്ക് 12.45ന് ബംഗളൂരുവിൽ നിന്നും സർവിസ് നടത്തും.
ട്രെയിൻ നമ്പർ 06103 നാഗർകോവിൽ - ദിബ്രുഗഡ് ദ്വൈവാര സ്പെഷൽ ജൂൺ ഏഴ്, 21 തീയതികളിൽ വൈകീട്ട് 5.45ന് നാഗർകോവിലിൽനിന്നും ട്രെയിൻ നമ്പർ 06104 ദിബ്രുഗഢ് - നാഗർകോവിൽ ദ്വൈവാര സ്പെഷൽ ജൂൺ 12, 26 തീയതികളിൽ രാത്രി 9.30ന് ദിബ്രുഗഢിൽനിന്നും സർവിസ് നടത്തും.
ട്രെയിൻ നമ്പർ 06105 നാഗർകോവിൽ - ദിബ്രുഗഢ് ദ്വൈവാര സ്പെഷൽ ജൂൺ 14, 28 തീയതികളിൽ വൈകീട്ട് 5.45ന് നാഗർകോവിലിൽനിന്നും ട്രെയിൻ നമ്പർ 06106 ദിബ്രുഗഢ് - നാഗർകോവിൽ ദ്വൈവാര സ്പെഷൽ ജൂൺ 19, ജൂലൈ രണ്ട് തീയതികളിൽ വൈകീട്ട് 5.45ന് ദിബ്രുഗഢിൽനിന്നും സർവിസ് നടത്തും.
പാലക്കാട്: അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാൻ മംഗളൂരു സെൻട്രലിൽനിന്ന് കോയമ്പത്തൂർ ജങ്ഷനിലേക്ക് പ്രതിവാര പ്രത്യേക ട്രെയിൻ സർവിസ് നടത്തും. 06041 നമ്പർ മംഗളൂരു സെൻട്രൽ -കോയമ്പത്തൂർ ജങ്ഷൻ ട്രെയിൻ മംഗളൂരു സെൻട്രലിൽനിന്ന് മേയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ രാവിലെ 9.30ന് പുറപ്പെട്ട് വൈകീട്ട് 6.15ന് കോയമ്പത്തൂർ ജങ്ഷനിൽ എത്തും.
ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ ജങ്ഷൻ -മംഗളൂരു സെൻട്രൽ ട്രെയിൻ ഇതേ തീയതികളിൽ രാത്രി 10.15ന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് 6.55ന് മംഗളൂരു സെൻട്രലിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.