തിരുവനന്തപുരം: യൂസർ ഫീ പിരിവ് ഒരുമാസത്തിനുള്ളിൽ പൂര്‍ത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതിയോടൊപ്പം യൂസര്‍ ഫീ കുടിശ്ശിക പിരിക്കും. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കും. ഇതുവഴി പിരിവ് നിര്‍ബന്ധമായും ഒരു മാസത്തിനുള്ളില്‍ 100 ശതമാനമാക്കും. ഹരിതമിത്രം ആപ്ലിക്കേഷന്‍ സമ്പൂര്‍ണമാക്കി യൂസര്‍ഫീ പിരിവ് കൃത്യമായും മോനിട്ടര്‍ ചെയ്യും. യൂസര്‍ ഫീ അടക്കാത്തവർക്ക് ഗ്രാമ പഞ്ചായത്തില്‍നിന്നുള്ള ഏതു സേവനവും സെക്രട്ടറിക്ക് വിസമ്മതിക്കാം. യൂസര്‍ ഫീസിൽ വീഴ്ചവരുത്തിയാല്‍ പ്രതിമാസം 50 ശതമാനം പിഴയോടെ പൊതുനികുതി കുടിശ്ശികയായി ഈടാക്കും. 90 ദിവസത്തിനുശേഷവും നല്‍കാത്തപക്ഷം മാത്രമേ അത് ഈടാക്കാന്‍ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.