നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: ഏഴര കിലോ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി എയര്‍ കസ്​റ്റംസ്​ ഇൻറലിജൻസ്​ 7.5 കിലോ സ്വർണമാണ്​ പിടികൂടിയത്​.

ബുധനാഴ്​ച രാവിലെ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. രണ്ട്​ കോടി എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം
വ്യായാമത്തിന്​ ഉപയോഗിക്കുന്ന ഡംബലുകൾക്ക​ുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ യുവതിയിൽ നിന്ന്​ ഡി.ആർ.ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. 116 ഗ്രാം വീതമുള്ള 17 ബിസ്കറ്റുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. അറസ്​റ്റിലായവർക്ക്​ സ്വർണ കടത്ത്​ സംഘവുമായുള്ള ബന്ധം അന്വേഷിച്ച്​ വരികയാണെന്ന്​ ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Seven kg Gold seized from Nedumbassery Airport - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.