പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വൈകുന്നതിൽ അതൃപ്തിയുമായി ഹൈകോടതി

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതി നിർദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു ​കുര്യൻ തോമസ് അതൃപ്തി രേഖപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സ്വമേധായ രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി എൻ.സി.ആർ.ടിയെയും എസ്.സി.ആർ.ടി.യെയും കക്ഷിചേർത്തു. ഹരജി ​ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2023-24 വർഷത്തെ പാഠ്യപദ്ധതിയിൽ ലൈഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താനായിരുന്നു കോടതി നിർദേശം.  

ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തിലെ ഭരണ, നിയമ, വിദ്യാഭ്യാസ തലങ്ങളില്‍ നേരത്തെ തന്നെ സജീവമായിരിക്കുന്നു. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ കരട് റിപോര്‍ട്ടിലെ ലിംഗസമത്വമെന്ന നിര്‍ദേശമാണ് ചര്‍ച്ചക്കു വഴിമരുന്നിട്ടത്. പിന്നീട് ഹൈകോടതിയും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും നേരത്തെ തന്നെ ഹൈകോടതി നിര്‍ദേശം നൽകിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ചായിരിക്കണം പദ്ധതിയെന്നായിരുന്നു കോടതി നിലപാട്. 

Tags:    
News Summary - Sex education High Court unhappy with delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.