സ്കൂൾ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനിൽകുമാറിന് ജാമ്യമില്ല

തൃശൂർ: കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ അസി. പ്രഫസർ എസ്. സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ഈ മാസം ഒന്നിന് കണ്ണൂരിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്ന ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ സുനിൽ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് വിദ്യാർഥി പൊലീസിന് നൽകിയ പരാതി.

Tags:    
News Summary - sexual assault at School of Drama: bail denied for Sunil Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.