ലൈംഗിക പീഡനക്കേസ്: പൊലീസ് ഇന്‍സ്പെക്ടറെ റിമാൻഡ്​ ചെയ്തു

തൃ​ശൂ​ര്‍: ബി.​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ എ​റ​ണാ​കു​ളം മു​ള​വു​കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ന്‍സ്പെ​ക്ട​ർ മ​ര​ട് സ്വ​ദേ​ശി പ​ന​ച്ചി​ക്ക​ല്‍ പി.​ആ​ര്‍. സു​നു​വി​നെ (44) റി​മാ​ൻ​ഡ്​ ചെ​യ്​​തു. ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​റാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

മു​ള​വു​കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​ക​ാ​നെ​ത്തി​യ പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​ക്കി​യ ഇ​ൻ​സ്​​പെ​ക്​​ട​ർ പ​ല​ത​വ​ണ കാ​റി​ല്‍ വെ​ച്ചും പ്ര​തി​യു​ടെ വീ​ട്ടി​ൽ​വെ​ച്ചും പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വി​വാ​ഹി​ത​നും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്ത് പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കി​യാ​ണ്​ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

നി​ര​പ​രാ​ധി​യാ​ണെ​ന്നും മു​ന്‍കൂ​ര്‍ ജാ​മ്യം ന​ല്‍ക​ണ​മെ​ന്നു​മു​ള്ള പ്ര​തി​യു​ടെ അ​പേ​ക്ഷ കോ​ട​തി ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍ന്ന് പ്ര​തി ഹൈ​കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും തൃ​ശൂ​ര്‍ പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​റു​ടെ മു​ന്നി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.