തിരുവനന്തപുരം: കരുവന്നൂരിൽ നടന്നത് നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ ഷാഫി പറമ്പിൽ ആഞ്ഞടിച്ചത്. തട്ടിപ്പിന് പിന്നിൽ സി.പി.എമ്മാണെന്നും ഷാഫി ആരോപിച്ചു.
കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് സി.പി.എം പൂഴ്ത്തിയെന്നും ഷാഫി പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പാണ് നടന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുേമ്പാൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സീരിസുകളാണ് പലരും കാണുന്നത്. ഇതിൽ തന്നെ ഹെയ്സ്റ്റ് സീരിസുകൾക്കാണ് കൂടുതൽ പ്രേക്ഷകരുള്ളത്.
ഇത്തരം പരമ്പരകളെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയായിരുന്നു ഷാഫിയുടെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.